പാലക്കാട് : വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകളിലും പരിസരപ്രദേശത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നവര്‍ സുരക്ഷാസാമഗ്രികള്‍ കരുതണമെന്നും ഡി.എം.ഒ നല്കുന്ന രോഗപ്രതിരോധ ഗുളികകള്‍ കഴിക്കണമെന്നും ജില്ലാ കലക്ടര്‍ ഡി.ബാലമുരളി നേരിട്ട് നിര്‍ദ്ദേശം നല്കി. നെഹ്റു യുവകേന്ദ്രയില്‍ നിന്നുളള 40-തോളം പേരും ജില്ലാ കോടതിയില്‍ നിന്നുളള 100-ഓളം പേരും ഐ.ആര്.ഡബ്ല്യൂ(ഐഡിയല്‍ റിലീഫ് വിംങ്)വില്‍ നിന്നുളള എഴുപതോളം പേരും മറ്റ് 11-ഓളം സന്നദ്ധസംഘടനകളില്‍ നിന്നായി 200ഓളം പേര്. പൊലീസ്, ഫയര്‍ഫോഴ്സ്, ഹരിതകേരളമിഷന്, ജില്ലാശുചിത്വമിഷന്‍, തൊഴിലുറപ്പ്, കുടുംബശ്രി വകുപ്പുകളില്‍ നിന്നായി 800 -ഓളം പേരുമാണ് വെള്ളപ്പൊക്കം നേരിട്ട വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിലുളളവരെ എത്രയും വേഗം വീട്ടിലേക്ക് തിരിച്ചയക്കുക ലക്ഷ്യമിട്ടാണ് ഊര്‍ജ്ജിത ശുചീകരണം നടത്തുന്നത്. എലവഞ്ചേരി യുറീക്ക പി.എസ്.സി പരിശീലന കേന്ദ്രത്തിലെ എണ്‍പതോളം പേര് ദുരിതാശ്വാസ ക്യാമ്പുകളുടെ ശുചീകരണത്തിനും രംഗത്തുണ്ട്. കെടുതി നേരിട്ട വീടുകള്‍ ശുചിയാക്കുമ്പോള്‍ കുടുംബാംഗങ്ങളെ കൂടി വിശ്വാസത്തിലെടുത്താകണം പ്രവര്‍ത്തിക്കേണ്ടതെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.