11
Tuesday
May 2021

തിരുവാഭരണ ഘോഷയാത്ര; മത്സ്യ-മാംസ വില്‍പനശാലകള്‍ അടച്ചിടണമെന്ന ഉത്തരവില്‍ വിശദീകരണം തേടി മന്ത്രി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: തിരുവാഭരണഘോഷയാത്ര കടന്നു പോകുമ്പോള്‍ വടശ്ശേരിക്കരയില്‍ മത്സ്യ-മാംസ വ്യാപാരശാലകള്‍ അടച്ചിടണമെന്ന ഉത്തരവ് വിവാദമാകുന്നു. പഞ്ചായത്തിന്റെ ഉത്തരവില്‍ തദ്ദേശഭരണമന്ത്രിയുടെ ഓഫീസാണ് വിശദീകരണം തേടിയത്. ഇറച്ചിക്കടകള്‍, കോഴിക്കടകള്‍, മീന്‍ വില്‍ക്കുന്ന കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം തിങ്കളും ചൊവ്വയും നിര്‍ത്തിവയ്ക്കണമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശം.

പഞ്ചായത്തിന്റെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും വലിയ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. അതിന് പിന്നാലെയാണ് തദ്ദേശഭരണമന്ത്രി എസി മൊയ്തീന്റെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഘോഷയാത്രക്കിടെ തീര്‍ത്ഥാടകര്‍ കുളിക്കുമ്പോള്‍ നദിയില്‍ അറവു മാലിന്യങ്ങളും അവശിഷ്ടങ്ങളും പൊന്തിയ സംഭവം നടന്നിരുന്നു. അന്നു മുതലാണ് എല്ലാ വര്‍ഷവും ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കുന്നതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. ഘോഷയാത്ര കടന്ന് പോയതിന് പിന്നാലെ കടകളെല്ലാം തുറക്കാറാണ് പതിവെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാലപ്പള്ളിയും സെക്രട്ടറി ജ്യോതിയും വിശദീകരണം നല്‍കി.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com