8
Monday
March 2021

സെലിന്‍ പീറ്ററിൻ്റെ 10 സെന്റ് സ്ഥലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി എരമല്ലൂര്‍ കൊടുവേലില്‍ പീറ്ററിൻ്റെ ഭാര്യ സെലിന്‍ പീറ്റര്‍ തൻ്റെ 10 സെന്റ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. കുത്തിയതോട് ഉള്ള 38 സെന്റ് സ്ഥലത്തില്‍ നിന്നാണ് 10 സെന്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കിയത്.

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന ദൈവത്തിൻ്റെ പ്രചോദനമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് സെലിന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കോ പുനരിധിവാസത്തിനോ സ്ഥലം ഉപയോഗിക്കാന്‍ കഴിയുമെന്ന് കരുതുന്നതായി കുടുംബം വ്യക്തമാക്കി. എ.എം. ആരിഫ് എം.എല്‍.എ യോടാണ് ഇങ്ങനെയൊരു ആഗ്രഹം സെലിന്‍ അറിയിച്ചത്.

കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ സ്ഥലത്തിൻ്റെ രേഖകള്‍ ഏറ്റുവാങ്ങി ജില്ലാ കളക്ടര്‍ക്ക് കൈമാറി. സെലിൻ്റെ ഭര്‍ത്താവ് പീറ്റര്‍, മകന്‍ വിജോ പീറ്റര്‍ എന്നിവരും സെലിനൊപ്പം എത്തിയിരുന്നു. വിനുവും,സ്മിതയുമാണ് മറ്റ് മക്കള്‍.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com