മമ്മൂട്ടി-കെ.മധു-എസ്.എന്‍.സ്വാമി ടീമിന്റെ സേതുരാമയ്യര്‍ വീണ്ടും എത്തുന്നു. ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍.
1988 ലാണ് ആദ്യ ചിത്രം ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങിയത്. പിന്നീട് മൂന്നു ചിത്രങ്ങള്‍ കൂടി എത്തി. ജാഗ്രത (1989), സെതുരാമയ്യര് സിബിഐ (2004), നേരറിയാന്‍ സിബിഐ (2005) തുടങ്ങിയ ചിത്രങ്ങളും. എല്ലാ ചിത്രങ്ങളും ബോക്സോഫീസ് വിജയങ്ങളായിരുന്നു.