ഷാർജ: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഷാർജ ഭരണാധികാരി പ്രഖ്യാപിച്ച ധനസഹായം കൈമാറി.
ഷാർജ ഭരണാധികാരിയുടെ സാമ്പത്തികോപദേഷ്ടാവ് സയ്ദ് മുഹമ്മദ് നാലുകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് നൽകി. മുഖ്യമന്ത്രിയുടെ ചേംബറിൽനടന്ന ചടങ്ങിൽ പ്രവാസിക്ഷേമനിധി ബോർഡ് അംഗം കൊച്ചു കൃഷ്ണൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് വൈ.എ. റഹീം എന്നിവർ സംബന്ധിച്ചു.