6
Thursday
May 2021

അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ശശി തരൂര്‍ എം.പി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ശശി തരൂര്‍ എം പി യുടെ തിരുവനന്തപുരത്തെ വസതി ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു .അടുത്ത ലോകസഭ ഇലക്ഷനില്‍ ബി ജെ പി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാന്‍ ആകുമെന്ന എം പി യുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ഇപ്രകാരം ചെയ്തത്. രാജ്യത്തിന്‍റെ ഭരണഘടന തിരുത്തി എഴുതാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അങ്ങനെ സംഭവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ഒരു ഹിന്ദു പാകിസ്ഥാനായി ഇന്ത്യ മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍, അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com