ദിലീപിന്റെ കടുത്ത ആരാധകനായ യുവാവിന്റെ കഥ പറയുന്ന ‘ഷിബു’ തീയേറ്ററുകളിലേക്ക്. പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്കുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിക്കുന്നത് സഹോദരങ്ങളായ അര്ജുന്, ഗോകുല്‍ എന്നിവരാണ്. 32ാം അദ്ധ്യായം രണ്ടാം വാക്യം എന്ന സിനിമയ്ക്ക് ശേഷം ഇരുവരും സംവിധാനം ചെയ്യുന്ന സിനിമയാണ് ഷിബു. ചിത്രത്തിന്റെ കഥ പ്രണീഷ് വിജയന്റേതാണ്.
പുതുമുഖം കാര്‍ത്തിക്ക് രാമകൃഷ്ണനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അഞ്ജുവാണ് നായിക. സംഗീതമൊരുക്കുന്നത് സച്ചിന് വാര്യരാണ്.
കാര്‍ഗോ സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 1990 കാലഘട്ടത്തിലെ ദിലീപിന്റെ സിനിമകള്‍ കണ്ട് ദിലീപിനോട് ആരാധന തോന്നുകയും അതിന്റെ ആവേശത്തില്‍ സിനിമ പഠിക്കാന്‍ പോകുകയും ചെയ്യുന്ന ഷിബു എന്ന യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
.