കോഴിക്കോട്: അടിവാരം തേക്കില്‍ ഹര്‍ഷദിന്റെ മകന് സിയാദ് മരിച്ചത് ഷിഗെല്ലെ ബാക്ടീരിയ മൂലമല്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനാ ഫലം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മരണം ഷിഗെല്ലെ ബാക്ടീരിയ മൂലമാണെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സിയാദിന്റെ ഇരട്ട സഹോദരനായ സയാന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വയറിളക്കത്തെ തുടര്‍ന്നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോട് രണ്ടുവയസുകാരന് മരിച്ചത് ഷിഗെല്ല ബാധിച്ചല്ല
Share.