30
Monday
November 2020

ശബരിമലയിലെ കാണിക്ക വരുമാനത്തിൽ വൻ കുറവ്

Google+ Pinterest LinkedIn Tumblr +

ശബരിമല: തുലാമാസ പൂജകൾക്കായി നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻ വർഷം ഇതേകാലത്ത്‌ ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപ കുറവ്. കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ഭണ്ഡാരത്തിൽനിന്ന് ലഭിച്ചു.

നട തുറന്നശേഷം എറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടത് ശനിയാഴ്ചയാണ്. ഈ ഒരു ദിവസത്തെ കാണിക്ക വരവിൽ കഴിഞ്ഞ വർഷം ഇതേദിവസത്തെക്കാൾ 15,800 രൂപയുടെ നേരിയ വർധനയുണ്ട്. -തുലാമാസപൂജയ്ക്ക് യുവതീപ്രവേശ വിഷയത്തിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.

കാണിക്ക വരവ് 2018 2017 കുറവ്

ഒന്നാം ദിവസം 4.83 ലക്ഷം 8.42 ലക്ഷം 3.59 ലക്ഷം
രണ്ടാം ദിവസം 19.30 ലക്ഷം 45.59 ലക്ഷം 26.28 ലക്ഷം
മൂന്നാം ദിവസം 17.51 ലക്ഷം 32.30 ലക്ഷം 14.79 ലക്ഷം
നാലാം ദിവസം 36.74 ലക്ഷം 36.58 ലക്ഷം 15,800 രൂപ (കൂടുതൽ)

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com