25
Sunday
October 2020

പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ ഷൈലോക്കിലെ ബാര്‍ ഡാന്‍സ്

Google+ Pinterest LinkedIn Tumblr +

പ്രേക്ഷകരെ ആവേശം കൊള്ളിക്കാനെത്തിയിരിക്കുകയാണ് ഷൈലോക്കിലെ ബാര്‍ ഡാന്‍സ്. യൂട്യൂബില്‍ തരംഗമായിരിക്കുകയാണ് ബാര്‍ ഡാന്‍സ് എന്ന പേരിലെത്തിയ ഗാനവും ഗാനരംഗങ്ങളും. ക്യാബറെ ഡാന്‍സുകളെ അനുസ്മരിപ്പിക്കും വിധമാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി ചിട്ടപ്പെടുത്തിയിരിക്കുന്നത്. കിടിലന്‍ ഗെറ്റപ്പില്‍ എത്തുന്ന മമ്മൂട്ടി തന്നെയാണ് ഗാനത്തില്‍ ഹൈലൈറ്റ്.

പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജി ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഒരു പാര്‍ട്ടി മൂഡ് തരുന്ന ഗാനത്തിനിടയില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രമായ ‘പടയപ്പ’യിലെ ഒരു മാസ് ഡയലോഗും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com