സുവാരസ് യുവന്റസിലേക്ക് തന്നെ പോകും എന്ന് ഉറപ്പാകുന്നു എങ്കിലും അവസാന സമയത്ത് ഒരു ശ്രമം നടത്തുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. സിമിയോണിക്ക് പ്രിയപ്പെട്ട താരമാണ് സുവാരസ്. അതുകൊണ്ട് തന്നെ അത്ലറ്റിക്കോ സുവാരസിന് വേണ്ടി ഒരു ശ്രമം നടത്തി നോക്കുകയാണ്. സ്പെയിനില്‍ തന്നെ നില്‍ക്കുന്നതിന് താല്പര്യമുള്ള സുവാരസിനെ മാഡ്രിഡിലേക്ക് കൊണ്ടുവരാന്‍ ആകും എന്ന് അത്ലറ്റിക്കോ മാഡ്രിഡ് പ്രതീക്ഷിക്കുന്നു.
യുവന്റസും സുവാരസും തമ്മില്‍ കരാര്‍ ധാരണയില്‍ എത്തിയതായാണ് വാര്‍ത്തകള്‍ വരുന്നത്. താരം ഇപ്പോള്‍ ഇറ്റാലിയന്‍ പൗരത്വം എടുക്കനുള്ള ടെസ്റ്റുകള്‍ നടത്തുകയാണെന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ഈ സാങ്കേതികതകള്‍ ഒന്നും അത്ലറ്റിക്കോ മാഡ്രിഡിലേക്ക് വരാന്‍ സുവാരസിന് മറികടക്കേണ്ടതില്ല. ഇതാണ് സുവാരസിന് രണ്ടാമതൊരു ചിന്ത ഉണ്ടാക്കുന്നത്.
2014 മുതല്‍ ബാഴ്സക്ക് ഒപ്പമിള്ള താരമാണ് സുവാരസ്. അവസാന ആറു സീസണുകളിലും സ്പെയിനിലെ വലിയ താരമായി തന്നെ ആണ് സുവാരസ് നിലനിന്നിരുന്നത്. തന്റെ കുടുംബവുമായി പുതിയ രാജ്യത്തേക്ക് പോകേണ്ടത് അത്ര എളുപ്പമാകില്ല എന്നും സുവാരസിന് അറിയാം. എന്തായാലും അത്ലറ്റിക്കോ മാഡ്രിഡിന്റെ ഓഫര്‍ സുവാരസ് എവിടെ പോകും എന്ന കാര്യം അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുകയാണ്