26
Friday
February 2021

കൊച്ചു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സിനാന്‍

Google+ Pinterest LinkedIn Tumblr +

വയനാട്: മുളകുറ്റിയില്‍ നാലാം വയസ് മുതല്‍ നിക്ഷേപിച്ച നാണായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ടി.കെ മുഹമ്മദ് സിനാന്‍ മാതൃകയായി. മുളകുറ്റിയുമായി കളക്ടറേറ്റിലെത്തി തൻ്റെ കൊച്ചു നിക്ഷേപം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിനേയും സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിനേയും ഏല്‍പ്പിക്കുകയായിരുന്നു മുഹമ്മദ് സിനാന്‍.

മുട്ടില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും കല്‍പ്പറ്റ ചാത്തോത്ത് വയല്‍ താമസിക്കുന്ന ടി.കെ റിയാസ് – പി. ഷെമീന ദമ്പതികളുടെ മകനുമാണ് സിനാന്‍.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com