ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വെള്ളിയാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
രാജസ്ഥാനിൽ നിന്നാണ് മൻമോഹൻ സിംഗ് മത്സരിച്ചത്. ബിജെപി സ്ഥാനാർത്ഥിയെ നിയോഗിക്കാത്തതിനാൽ എതിരില്ലാതെ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മുൻപ് രാജ്യസഭയിൽ അസം സംസ്ഥാനത്തെയാണ് സിംഗ് പ്രതിനിധീകരിച്ചത്.