മുംബൈ: ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് (സിഎസ്എംടി) റെയില്‍വേ സ്റ്റേഷനു സമീപം കാല്‍നട യാത്രക്കാര്‍ക്കുള്ള മേല്‍പ്പാലം തകര്‍ന്നു വീണ് ആറ് മരണം. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിഎസ്ടി റെയില്‍വേ സ്റ്റേഷനെയും ആസാദ് മൈതാന്‍ പോലീസ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പാലമാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ തകര്‍ന്നത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെയടക്കം നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ഈ ഭാഗങ്ങളിലെ ഗതാഗതം പോലീസ് നിയന്തിച്ചിരിക്കുകയാണ്. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. പരിക്കേറ്റവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും