28
Saturday
November 2020

കല്ലുവാതുക്കല്‍ മദ്യദുരന്തം ഉള്‍പ്പെടെ പുറത്ത് വരും- സുഭാഷ് വാസുവിനെതിരെ എസ് എന്‍ ഡി പി നേതാക്കള്‍

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: കല്ലുവാതുക്കല്‍ മദ്യ ദുരന്തമുള്‍പ്പെടെ പുറത്തുവരുമെന്ന് സുഭാഷ് വാസുവിനെതിരെ ആരോപണങ്ങളുമായി എസ് എന്‍ ഡി പി നേതാക്കള്‍. സ്പിരിറ്റ് ലോറി പൊട്ടിത്തറിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുനഃരന്വേഷണം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. മാവേലിക്കര യൂണിയനില്‍ സുഭാഷ് വാസു കൂടുതല്‍ സാമ്പത്തിക കൊള്ള നടത്തിയിട്ടുണ്ടെന്നും അഡ്മിനിസ്ട്രേറ്റര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കുറ്റപ്പെടുത്തി.

വെള്ളാപ്പള്ളി നടേശനെതിരെ കേസുകള്‍ കുത്തിപൊക്കി സുഭാഷ് വാസു നീങ്ങാനിരിക്കെയാണ് തിരിച്ചും ആരോപണങ്ങള്‍ ഉയര്‍ത്തി നേതാക്കള്‍ രംഗത്ത് എത്തിയത്. കുറ്റവിമുക്തനാക്കപ്പെട്ടുവെങ്കിലും സുഭാഷ് വാസുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്പിരിറ്റ് ലോറി പൊട്ടിത്തെറിച്ച കേസ് പുനരന്വേഷിക്കണമെന്നാണ് ആവശ്യം. രേഖകള്‍ക്ക് പുറമെ എസ് എന്‍ ഡി പി ഓഫിസിലുണ്ടായിരുന്ന ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വരെ സുഭാഷ് വാസു കടത്തിയതായും സമുദായ നേതാക്കള്‍ കുറ്റപ്പെടുത്തി.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com