പത്തനംതിട്ട : കര്‍ക്കിടക വാവ് പ്രമാണിച്ച് ബലിതര്‍പ്പണത്തിന് ധാരാളം ആളുകള്‍ സ്നാനഘട്ടങ്ങളില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളും ബന്ധപ്പെട്ടവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഡാമുകള്‍ തുറന്നിരിക്കുന്ന സാഹചര്യത്തില്‍ ഏറെ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ നദിയില്‍ ഇറങ്ങുന്നതിന് പൂര്‍ണമായും ഒഴിവാക്കുന്നതായിരിക്കും സുരക്ഷിതമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്കി. ഇപ്പോള്‍ തുറന്നിട്ടുള്ള ഡാമുകളിലെ ജലം കുറഞ്ഞത് 10 മണിക്കൂറെങ്കിലും എടുത്തായിരിക്കും താഴ്ന്ന പ്രദേശങ്ങളിലെത്തുക. ഇതു മൂലം അടുത്ത ദിവസങ്ങളില്‍ നദികളിലെ ജലനിരപ്പ് ഏറെ ഉയരുവാന് സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളും ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുകയും ജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യണം.
കര്‍ക്കിടക വാവിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം
Share.