28
Saturday
November 2020

സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം പ്രത്യേക ട്രെയിനുകൾ ഓടിക്കാമെന്ന് റെയിൽ‌വേ

Google+ Pinterest LinkedIn Tumblr +

ന്യൂ ഡൽഹി: വിവിധ ഇടങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, മറ്റ് വ്യക്തികൾ എന്നിവരെ പ്രത്യേക ട്രെയിനുകളിൽ സ്വദേശത്തേയ്ക്ക് എത്തിക്കാൻ ആഭ്യന്തര മന്ത്രാലയം അനുവദിച്ചതിനെത്തുടർന്ന് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ അഭ്യർത്ഥിച്ചാൽ പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂ എന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഒഡീഷയിലെ ഭുവനേശ്വറിലേക്ക് 1,200 കുടിയേറ്റ തൊഴിലാളികളുമായി കേരളത്തിൽ നിന്നുള്ള ആദ്യത്തെ പ്രത്യേക ട്രെയിൻ ഇന്ന് വൈകുന്നേരം ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു. തൊഴിലാളികളെ സർക്കാർ കോർപ്പറേഷൻ ബസുകളിൽ സ്റ്റേഷനിൽ എത്തിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com