27
Friday
November 2020

കായിക അവാർഡുകൾ പ്രഖ്യാപിച്ചു; കോഹ്ലിക്കും മീരാഭായിക്കും ഖേല്‍രത്‌ന

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ഭാരോദ്വഹനത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് സൈഖോം മീരാഭായ് ചാനുവും രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി.

മലയാളി താരം ജിന്‍സന്‍ ജോണ്‍സൺ, നീരജ് ചോപ്ര, ഹിമാ ദാസ്‌, സ്മൃതി മന്ദാന എന്നിവർക്ക് അര്‍ജുന പുരസ്‌കാരം ലഭിച്ചു.

കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് മലയാളിയായ ബോബി അലോഷ്യസ് അര്‍ഹയായി.

1997 ൽ സച്ചിന്‍ തെണ്ടുല്‍ക്കറിനും, 2007 ൽ എം.എസ് ധോനിക്കും ശേഷം ഖേല്‍രത്‌ന പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് കോഹ്ലി. 1994 ൽ കര്‍ണം മല്ലേശ്വരിയും, 1995 ൽ കുഞ്ജറാണി ദേവിയും ഖേല്‍രത്ന പുരസ്‌കാരം നേടി. പിന്നീട് ഖേല്‍രത്ന നേടുന്ന ഭാരോദ്വഹന താരമാണ് മീരാഭായ് ചാനു.

7.5 ലക്ഷം രൂപ വീതമാണ് ഖേല്‍രത്ന പുരസ്‌കാര ജേതാക്കള്‍ക്കു ലഭിക്കുക. അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് പുരസ്‌കാര ജേതാക്കള്‍ക്ക് 5 ലക്ഷം രൂപവീതവും ലഭിക്കും. 25-ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com