24
Tuesday
November 2020

ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ 1000 ദിവസം പിന്നിട്ട തന്റെ സമരം ഇനി ശവപ്പെട്ടിയിലെന്ന് ശ്രീജിത്ത്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സമരത്തിന് ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിക്കുകയും തുടര്‍ന്ന് വലിയ ജനകീയ പിന്തുണ ലഭിച്ച വ്യക്തിയാണ് ശ്രീജിത്ത്. ഈ ചെറുപ്പക്കാരൻ നടത്തുന്ന സമരം ആയിരം ദിനങ്ങൾ പിന്നിട്ടിരിക്കുന്നു. തൻ്റെ സഹോദരൻ്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ രീതി തന്നെ മാറ്റികൊണ്ടുള്ള പ്രതിഷേധമാണ് ശ്രീജിത്ത് ഇപ്പോൾ നടത്തിയിരിക്കുന്നത്. തന്റെ അളവിലുള്ള ശവപ്പെട്ടി തയ്യാറാക്കി അതില്‍ കിടന്നാണ് പുതിയ സമരം.

തടികൊണ്ട് സ്വയം നിര്‍മിച്ച ശവപ്പെട്ടിയില്‍ കിടന്നാണ് ശ്രീജിത്ത് ഇപ്പോള്‍ സമരം ചെയ്യുന്നത്. കുറച്ചു ദിവസമായി നിരാഹാര സമരമാണ് നടത്തുന്നത്. ദിനംപ്രതി ആരോഗ്യം നശിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ നടക്കാന്‍ പറ്റുന്നില്ല. ഉറങ്ങുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയമുണ്ട്. ഇതാകുമ്പോള്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടാകുകയില്ല. എടുത്തു കൊണ്ട് പോകാം.’ ശ്രീജിത്ത് പറയുന്നു. 2015 മെയ് 22നാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായെത്തിയത്.

സഹോദരന്റെ കസ്റ്റഡിമരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടെങ്കിലും ആരോപണവിധേയരായ പോലീസുകാരെ സര്‍വീസില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടരുന്നത്.
.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com