25
Wednesday
November 2020

മെഡിക്കൽ ക്യാമ്പുകളിൽ സ്റ്റാഫ് നഴ്‌സ് താൽക്കാലിക നിയമനം

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: ജില്ലയിൽ പ്രളയ ദുരിതത്തിൻ്റെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഒരു മാസത്തേക്ക് സ്റ്റാഫ് നഴ്‌സായി കരാർ അടിസ്ഥാനത്തിൽ ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്‌സിങ് പാസായ സ്റ്റേറ്റ് നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവരെ തിരഞ്ഞെടുക്കുന്നു.

ജില്ല മെഡിക്കൽ ഓഫീസ് (ആരോഗ്യം) ആലപ്പുഴയിൽ ഓഗസ്റ്റ് 26ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ആരോഗ്യ വകുപ്പിൻ്റെ ഗവ. സ്‌കൂൾ ഓഫ് നഴ്‌സിങിൽ പാസായ ഉദ്യോഗാർഥികൾ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ജി.എൻ.എം/ബി.എസ് സി നഴ്‌സിങ് പാസായ ഉദ്യോഗാർഥികൾക്ക് മുൻഗണന. ഉദ്യോഗാർഥികൾ ഇല്ലാത്തപക്ഷം മറ്റ് ഉദ്യോഗാർഥികളെ നിയമപ്രകാരമുള്ള മുൻഗണന കണക്കാക്കി നിയമിക്കും. താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com