തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ആലപ്പുഴയിൽ നടക്കും. പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് കലോത്സവം മൂന്നു ദിവസം മാത്രമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ‘ലളിതം ഗംഭീരം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കലോത്സവം നടത്തുന്നതെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
കലോത്സവത്തിന്റെ സംഘാടക സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 29 വേദികളിലായി 158 ഇനങ്ങളിൽ മത്സരം നടക്കും. സ്റ്റേജ് ഇനങ്ങളിൽ മാത്രം 14,000 വിദ്യാർത്ഥികൾ പങ്കെടുക്കും. ആർഭാടമില്ലാതെയാവും ഉത്ഘാടന, സമാപന സമ്മേളനങ്ങൾ നടക്കുക.