പമ്പ: നിലയ്ക്കലും പമ്പയിലും സംഘർഷം ശക്തമായെങ്കിലും തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. പ്രതിക്ഷേധക്കാർ പോലീസിനെതിരെ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തിവീശി. കെഎസ്ആർടിസി അടക്കം നിരവധി വാഹനങ്ങൾ തകർന്നു.
അതേസമയം, അക്രമം കാട്ടിയത് അയ്യപ്പഭക്തരാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. ഇതിന്റെ ഉത്തരവാദിത്വം ബിജെപിയ്ക്കോ ആർഎസ്എസ്നോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. വാഹനങ്ങൾ അടിച്ചുതകർത്തു.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാല് സ്ഥലങ്ങളില്‍ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പമ്പ, സന്നിദാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.