ഇടുക്കി: ഫേസ് ബുക്ക്, വാട്സ് ആപ്, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയിലൂടെ ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി വാര്‍ത്തകള്‍ പ്രചരിപ്പിക്കുവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജീവന് ബാബു കെ അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ ഐ ടി ആക്ട്, ക്രിമിനല്‍ നടപടി നിയമങ്ങള്‍ എന്നിവ പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് കളക്ടര്‍ നിര്‍ദ്ദേശം നല്കി.
വ്യാജ അവധി പ്രചാരണങ്ങള്‍ മൂലം പൊതുജനങ്ങള്‍ക്കും അധിക്യതര്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന നല്കുന്ന ഔദ്യോഗിക അറിയിപ്പുകള് അല്ലാതെ മറ്റു കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ നല്‍കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും കളക്ടര്‍ ്അറിയിച്ചു. പൊതുജനങ്ങളുടെ പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.