22
Thursday
October 2020

ക്ലബ് വിടണമെങ്കില്‍ തനിക്ക് ലഭിക്കേണ്ട തുക മുഴുവന്‍ ലഭിക്കണം എന്ന് സുവാരസ്

Google+ Pinterest LinkedIn Tumblr +

ബാഴ്സലോണ ക്ലബ് വിട്ട് താന്‍ പോകണം എങ്കില്‍ തന്റെ കരാര്‍ തുക മുഴുവന്‍ തരണം എന്ന് സുവാരസ് ബാഴ്സയെ അറിയിച്ചു. ബാഴ്സലോണ ആണ് സുവാരസിനോട് ക്ലബ് വിടാന്‍ ആവശ്യപ്പെട്ടത്. താരത്തിന്റെ കരാര്‍ ഇനിയും ബാക്കിയിരിക്കെ ആണ് കോമാന്‍ സുവാരസിനോട് ക്ലബ് വിടാന്‍ ആവശ്യപ്പെട്ടത്. ബാഴ്സലോണ ഇതിനായി താരത്തിന്റെ കരാര്‍ റദ്ദാക്കി കൊടുക്കാം എന്നായിരുന്നു പറഞ്ഞത്.

എന്നാല്‍ കരാര്‍ റദ്ദാക്കിയാല്‍ മാത്രം പോര എന്നും കരാര്‍ പ്രകാരം ലഭിക്കേണ്ട മുഴുവന്‍ തുകയും ലഭിക്കണം എന്നും സുവാരസ് ആവശ്യപ്പെട്ടു. ബാഴ്സലോണ 7 മില്യണ്‍ വരെ മാത്രമെ നല്‍കാന്‍ പറ്റൂ എന്ന നിലപാടിലാണ്. അങ്ങനെ ആണെങ്കില്‍ കരാര്‍ തീരും വരെ ബാഴ്സലോണയില്‍ തന്നെ നില്‍ക്കാന്‍ സുവാരസ് തീരുമാനിക്കും. തന്നെ കളിപ്പിച്ചില്ല എങ്കിലും ബാഴ്സ വിടാന്‍ സുവാരസ് തയ്യാറാകില്ല. ബാഴ്സലോണയുടെ അവസാന മൂന്ന് പ്രീസീസണ്‍ മത്സരങ്ങളിലും സുവാരസിനെ കോമാന്‍ കളിപ്പിച്ചിരുന്നില്ല

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com