28
Saturday
November 2020

സൂരാഘാതം; ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

Google+ Pinterest LinkedIn Tumblr +

കോട്ടയം: ജില്ലയില്‍ താപനില വര്‍ധിച്ച സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാതിരിക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.

സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത കൂടുതലുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെ ജോലിസമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് തൊഴിലുടമകള്‍ പാലിക്കണം.

ഫെബ്രുവരി 26 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമ വേളയായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇവരുടെ ജോലി സമയം രാവിലെ എഴു മുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.

രാവിലെയും ഉച്ചക്കുശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുകയും ചെയ്യുന്നരീതിയിലാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് മൂവായിരം അടിയില്‍ കൂടുതല്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന, സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിര്‍മാണ സ്ഥലങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും കുടിവെള്ള ലഭ്യതയും അവശ്യമരുന്നുകള്‍, ഒ.ആര്‍.എസ്, വിശ്രമ സൗകര്യം എന്നിവയും ഉറപ്പാക്കണം.

സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കുകയോ സമയ ദൈര്‍ഘ്യം പരമാവധി ചുരുക്കുകയോ ചെയ്യണമെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം പാലിക്കണം. സ്‌കൂളിലെ പി.ഇ.റ്റി പീരിയഡുകള്‍ നിയന്ത്രിക്കുകയും വിദ്യാര്‍ഥികളെ തുറസായ മൈതാനങ്ങളില്‍ വിടുന്നത് ഒഴിവാക്കുകയും ചെയ്യണം. സ്‌കൂളിലെ കായികകലാ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒ.ആര്‍.എസും അവശ്യ മരുന്നുകളും ലഭ്യമാക്കുകയും വേണം.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങളനുസരിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ഉറപ്പാക്കണെമന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com