19
Monday
October 2020

സപ്ലൈകോ ഓണം-ബക്രീദ് ജില്ലാ ഫെയറിന് തുടക്കമായി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഓണം-ബക്രീദ് ജില്ലാ ഫെയറിന് പത്തനംതിട്ട പോലീസ് സ്റ്റേഷന് സമീപമുളള റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മേള ഉദ്ഘാടനം ചെയ്തു. കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള സപ്ലൈകോ വിപണികള്‍ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലും പൊതുവിദ്യാലയങ്ങളിലും മികച്ച സൗകര്യങ്ങള്‍ ലഭിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങള്‍ തേടി പോകുന്ന ഒരു ശീലം നമുക്കുണ്ട്. ഗുണനിലവാരമുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സപ്ലൈകോ മാര്‍ക്കറ്റുകളെ ഒഴിവാക്കി സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാണ് നമുക്ക് കൂടുതല്‍ താത്പര്യം. സാമൂഹ്യപ്രതിബദ്ധതയോടെ ചിന്തിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു.

മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സപ്ലൈകോ മേഖലാ മാനേജര്‍ ബി.ജ്യോതികൃഷ്ണ, ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതലയു ള്ള വിനോദ് കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി.ജയന്‍, ടി.എം.ഹമീദ്, ബി.ഷാഹുല്‍ഹമീദ്, സനോജ് മേമന, സപ്ലൈകോ ഡിപ്പോ മാനേജര്‍ സി.വി.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com