Browsing: corona

ലോകവ്യാപകമായി കൊറോണ; ആഗോളതല ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
By

ജനീവ: ലോകവ്യാപകമായി കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.

സ്ഥിതി ഗുരുതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്‌ക്കെല്ലാം നോട്ടീസ് നല്‍കുമെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു.

രാജ്യാതിര്‍ത്തികള്‍ അടയ്ക്കുന്നതും വിമാനങ്ങള്‍ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ അതാത് രാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കാം. എന്നാല്‍ നിലവിലെ …

കൊറോണ ബാധിച്ചവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് ; ഹോമിയോ, യുനാനി മരുന്നുകള്‍ അരുത്
By

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരും നിരീക്ഷണത്തിലിരിക്കുന്നവരും ഹോമിയോ, യുനാനി മരുന്നുകള്‍ രോഗശമനത്തിനായി ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

രോഗം വരാത്തവര്‍ പ്രതിരോധശേഷി കൂട്ടാനായി ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, രോഗബാധിതരും നീരീക്ഷണത്തിലുള്ളവരും കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ നിര്‍ബന്ധമായും തേടണമെന്നും മന്ത്രി പറഞ്ഞു

വ്യാഴാഴ്ച രാവിലെ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ …