
കൊറോണ വൈറസ്; കേരളത്തില്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്-ആരോഗ്യമന്ത്രി
തിരുവനന്തപുരം: ചൈനയില്‍ നിന്ന് പടരുന്ന കൊറോണ വൈറസിനെക്കുറിച്ച് കേരളത്തില്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ടെന്നും പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ജനുവരി 18 മുതല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ കൂടിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്നത്. ഇവയെല്ലാം കര്‍ശനമായി …