23
Friday
October 2020

തളിപ്പറമ്പ് നഗരം ഇനി ക്യാമറകണ്ണിന്റെ നിരീക്ഷണത്തില്‍

Google+ Pinterest LinkedIn Tumblr +

തളിപ്പറമ്പ് : തളിപ്പറമ്പ് നാടും നഗരവും നിരീക്ഷിക്കാനായി സിസിടിവികള്‍ സ്ഥാപിക്കാനൊരുങ്ങി നഗരസഭ അധികൃതര്‍. തളിപ്പറമ്പ് ദേശീയപാത, മെയിന്‍ റോഡ്, മാര്‍ക്കറ്റ് റോഡ്, കുപ്പം, ചിറവക്ക്, തൃച്ചംബരം, കോര്‍ട്ട് റോഡ്, മന്ന, കരിമ്പം, അള്ളാംകുളം, പാലകുളങ്ങര, സയ്യിദ് നഗര്‍, പുഷ്പഗിരി, കുറ്റിക്കോല്‍, ഏഴാംമൈല്‍, തുടങ്ങി 27 സ്ഥലങ്ങളിലായി രണ്ട് വീതം ക്യാമറകളാണ് നഗരസഭ സ്ഥാപിക്കുന്നത്. ഇതിനായി 54 വയര്‍ലെസ്സ് ക്യാമറകളാണ് ഒരുങ്ങിയിരിക്കുന്നത്.

അഞ്ച് വര്‍ഷം മുമ്പേ തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും സാമൂഹ്യ വിരുദ്ധര്‍ ക്യാമറയുടെ വയറുകള്‍ മുറിച്ച് നീക്കി ഉപയോഗ ശൂന്യമാക്കുകയായിരുന്നു. അതിനാലാണ് ഇത്തവണ വയര്‍ലെസ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. 35 ലക്ഷം രൂപ ചെലവഴിച്ചാണ് തളിപ്പറമ്പിനായി നഗരസഭ ക്യാമറകണ്ണുകള്‍ ഒരുക്കുന്നത്. സിസിടിവിയുടെ മോണിറ്റര്‍ ഉള്‍പ്പെടെ എല്ലാ നിയന്ത്രണ സംവിധാനങ്ങളും തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലായിരിക്കും. റിപ്പബ്ലിക് ദിനത്തില്‍ സിസിടിവികളുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com