ബീഹാർ: ലാലുപ്രസാദ് യാദവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ് വിവാഹമോചനത്തിന് ഒരുങ്ങുന്നു. 2018 മേയ് 12ന് ആയിരുന്നു ആര്‍ജെഡി നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം. പറ്റ്ന കോടതിയിൽ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തതായാണ് റിപ്പോർട്ട്.
ഇരുവരുടെയും വിവാഹം വലിയ ആര്‍ഭാടമായാണ് നടന്നത്. സംസ്ഥാന, കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജയില്‍ ശിക്ഷയനുഭവിക്കുന്ന ലാലുപ്രസാദ് യാദവും വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോളില്‍ ഇറങ്ങിയിരുന്നു. പ്രവർത്തകരുടെ തിക്കും തിരക്കും കാരണം വേദി അലംങ്കോലമായതും വാർത്തകളിൽ ഇടം നേടിയിരുന്നു.