ന്യൂഡൽഹി: തെലുങ്കാന സംസ്ഥാനത്ത് വരാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയും ബി.ജെ.പി സെൻട്രൽ ഇലക്ഷൻ കമ്മീഷൻ സെക്രട്ടറിയുമായ ജഗത് പ്രകാശ് നദ്ദയാണ് പട്ടിക പുറത്തുവിട്ടത്.
തെലങ്കാനയിൽ 119 സീറ്റുകളിൽ 93 സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 7 ന് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 11 ന് വോട്ടെണ്ണൽ.