24
Saturday
October 2020

റിസപ്ഷനിസ്റ്റ് കം അക്കൗണ്ടന്റ് താത്കാലിക നിയമനം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സംസ്ഥാന കായികയുവജന കാര്യാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വട്ടിയൂര്‍ക്കാവ് സ്പോർട്സ് ഫിറ്റ്‌നസ് സെന്ററില്‍ റിസപ്ഷനിസ്റ്റ് കം അക്കൗണ്ടന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. കൊമേഴ്‌സ് ബിരുദമാണ് യോഗ്യത. റ്റാലി സോഫ്റ്റ്‌വെയര്‍, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ എന്നിവ അനായാസമായി കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം 16ന് രാവിലെ 10.30നും ഉച്ചയ്ക്ക് ഒരു മണിക്കും മധ്യേ കായിക എന്‍ജിനീയറിങ് വിഭാഗം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04712323644.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com