അടൂർ: സംസ്ഥാന നെറ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 36-ാം മത് സംസ്ഥാന സീനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് അടൂരിൽ തുടങ്ങി. കായിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 28 ടീമുകളിലായി 400 ഓളം കായിക താരങ്ങൾ പങ്കെടുക്കും. മത്സരങ്ങൾ നാളെ അവസാനിക്കും.
അടൂർ ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ സ്റ്റേഡിയത്തിൽ ആരംഭിച്ച ചടങ്ങ് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി മാത്യു റ്റി തോമസ് ഉത്ഘാടനം ചെയ്തു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. കൃഷ്ണകുമാർ, ജനറൽ കൺവീനർ മാത്യു വീരപ്പള്ളി, ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. ടി.എച്. സിറാജുദ്ദീൻ, കോമ്പറ്റീഷൻ ഡയറക്ടർ എസ്. നജീമുദ്ദീൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽ കുമാർ, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, പ്രൊഫ. ഡി.കെ. ജോൺ, ഫാ. പോൾ നിലക്കൽ, ജേക്കബ് ജോർജ്, റോഷൻ ജേക്കബ്, പ്രകാശ് ശർമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
റിപ്പോർട്ട്: ഷിബു പൂവൻപാറ