4
Friday
December 2020

കുഞ്ഞികൈകൾ ഓണാഘോഷത്തിനായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: മൈലപ്ര എം.എസ്സ്.സി.എൽ.പി സ്കൂളിൽ വർഷങ്ങളായി ഓണാഘോഷം നടത്തുന്നത് അതി വിപുലമായ രീതിയിലാണ്. ഈ വർഷവും ആഘോഷത്തിനായി കുഞ്ഞുങ്ങൾ ഒരുങ്ങി. എന്നാൽ പ്രളയ ദുരിതത്തിൽ സർവ്വതും നഷ്ടപെട്ടവരെ പറ്റി ഓർത്തപ്പോൾ ആഘോഷങ്ങൾ വേണ്ടായെന്നു കുട്ടികൾ തന്നെ തീരുമാനിച്ചു. സ്കൂൾ പി.റ്റി.എ യും പിന്തുണ നൽകിയതോടെ സമാഹരിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

പി.റ്റി.എ പ്രസിഡന്റ് സജി മുട്ടേലിൻ്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് കെ .എം ഗ്രേസമ്മ, എം.എസ്.സി സ്കൂൾ കറസ്പോണ്ടന്റ് ഫാ: വർഗീസ് കാലായിൽ, ഫാ: ജോർജ് വർഗീസ് പുതുപ്പറമ്പിൽ , S.H.H.S പ്രിൻസിപ്പാൾ ജോസ് ഇടിക്കുള S.H.T.T.I പ്രിൻസിപ്പാൾ മറിയാമ്മ ജോർജ്, സിസിലി എബ്രഹാം, ജൂലി എം.ജി, മാക്സിൻമാത്യു, അഞ്ജു സൂസൻ, നിജാ ബാബു എന്നിവർ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com