3
Thursday
December 2020

പമ്പയിൽ സൈന്യം പാലം നിർമ്മിക്കും

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: പമ്പയിൽ സൈന്യം താത്കാലിക പാലം നിർമ്മിക്കും. ബെയ്​ലി പാലവും നടപ്പാലവും നിർമ്മിക്കാൻ പമ്പയിൽ ചേർന്ന അവലോകന യോഗമാണ് തീരുമാനിച്ചത്. ഒരു പാലം 12 മീറ്റർ വീതിയിലാണ്​ നിർമ്മിക്കുക. ഇത്​ ആംബുലൻസുകൾക്കും ചെറു വാഹനങ്ങൾക്കും പോകുന്നതിനു വേണ്ടിയുള്ളതാണ്​. സെപ്​തംബർ 15നു മുമ്പായി പണി തീർക്കുകയാണ്​ ലക്ഷ്യം. പമ്പ തീരത്ത്​ ഇനി കോൺക്രീറ്റ്​ കെട്ടിടങ്ങൾ അനുവദിക്കില്ലെന്നും യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്നും യോഗത്തിന് ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

വാഹനങ്ങൾക്ക്​ ഇനി മുതൽ നിലക്കൽ വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. പമ്പയിലേക്ക്​ കെ.എസ്​.ആർ.ടി.സി ബസുകൾ മാ​ത്രമാണ്​ കടത്തിവിടുക. പമ്പയിൽ താത്​കാലിക ശുചിമുറികൾ പണിയാനും തീരുമാനമായിട്ടുണ്ട്​.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com