16
Friday
April 2021

ശബരിമലയിൽ നിരോധനാജ്ഞ നാലു ദിവസം കൂടി നീട്ടി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. ചൊവ്വാഴ്ചവരെയാണ് നിരോധനാജ്ഞ നിലവിലുണ്ടായിരുന്നത്. ഇത് വ്യാഴാഴ്ച വരെയാണ് നീട്ടിയത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. നിരോധനാജ്ഞ നീട്ടണമെന്ന് എസ്പിയും എഡിഎമ്മും റിപ്പോർട്ട് നൽകിയിരുന്നു.

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com