10
Saturday
April 2021

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് ബോര്‍ഡ്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരമണിക്കൂറില്‍ കുറയാത്ത വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഒഡീഷ, ആന്ധ്രാ തീരങ്ങളിൽ നാശം വിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍ തകര്‍ന്ന അന്തര്‍സംസ്ഥാന വൈദ്യുതി ലൈനുകള്‍ പുനസ്ഥാപിക്കാനായിട്ടില്ല. ഇതിനാലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

നാളെയോടെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് സൂചന. താല്‍ച്ചര്‍-കോളാര്‍ 500 കെവി ലൈനിന്റെ 192-ാം ടവറാണ് കൊടുങ്കാറില്‍ തകര്‍ന്നത്. കൂടാതെ അങ്കൂളം-ശ്രീകാകുളം 765 കെവി ലൈനും കൊടുങ്കാറ്റില്‍ തകര്‍ന്നിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com