പത്തനാപുരം: മൗണ്ട് താബോർ കോൺവെന്റിലെ കന്യാസ്ത്രീ സൂസൻ മാത്യുവിനെ (55) മഠത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കിണറിന്റെ ചുറ്റുമതിലിലും സമീപത്തും ചോരക്കറ കണ്ടെത്തിയിട്ടുണ്ട്.
കന്യാസ്ത്രീ ഒറ്റയ്ക്ക് ഒരു മുറിയിലാണ് താമസിച്ചിരുന്നത്. ഈ മുറിയില്‍ ഇവരുടെ മുടി മുറിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കിണറ്റിന്റെ സമീപത്തായി രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി സൂസന് മാത്യുവിനെ പുറത്ത് കണ്ടതായും മറ്റു കന്യാസ്ത്രീകള്‍ മൊഴി നല്‍യിട്ടുണ്ട്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എല്ലാവരേയും വിശദമായി പൊലീസ് ചോദ്യം ചെയ്യും. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ശാസ്ത്രീയ തെളിവെടുപ്പ് നടത്താനാണ് നീക്കം. സിസ്റ്റര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന. തെളിവ് നശിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ നടപടികളും പൊലീസും എടുത്തിട്ടുണ്ട്.
മരിച്ച സാഹചര്യം എന്താണെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.
പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂള്‍ അദ്ധ്യാപികയാണ് മരിച്ച സിസ്റ്റര്‍ സൂസന്.