ന്യൂഡൽഹി: ബ്രിട്ടീഷ് പൗരന്മാര് കേരളത്തില്‍ സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടന്റെ നിര്‍ദേശം. ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങളില്‍ പോകരുത്. മതപരമായ സ്ഥലങ്ങള്‍, വിപണന കേന്ദ്രങ്ങള്‍, ഉത്സവ സ്ഥലങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയ ബ്രിട്ടീഷ് പൗരന്മാര് സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ കൂടുതൽ ശ്രദ്ധിക്കണം. പ്രാദേശിക മാധ്യമങ്ങള്‍ നിരീക്ഷിക്കുകയും നിങ്ങളുടെ സുരക്ഷയ്ക്കായി എല്ലാ മുന്‍കരുതലുകളും എടുക്കുകയും വേണമെന്നും ബ്രിട്ടീഷ് പൗരന്മാര്ക്ക് യുകെ മുന്നറിയിപ്പ് നല്കുന്നു. കേരളത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കമ്മീഷന് കേരളത്തിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്.
കേരളത്തില്‍ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൗരന്മാര്ക്ക് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ്റെ മുന്നറിയിപ്പ്
Share.