22
Thursday
April 2021

കൊതുക് നശീകരണത്തിന് ജില്ലയില്‍ വ്യാപക ക്യാമ്പയിന്‍

Google+ Pinterest LinkedIn Tumblr +

ഇടുക്കി: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ജില്ലയിലുണ്ടായ കെടുതികളെ തുടര്‍ന്ന് രോഗങ്ങള്‍ പടരാതിരിക്കാന്‍ 14, 15, 16 തീയതികളില്‍ ഉറവിടനശീകരണ യജ്ഞം നടത്തുന്നതിന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. സെപ്റ്റംബര്‍ 14ന് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൊതുകുകളുടെ നശീകരണ പ്രവര്‍ത്തനം നടക്കും. 15ന് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൊതുകുകളുടെ ഉറവിട നശീകരണം നടത്തും. 16ന് ജില്ലയിലെ മുഴുവന്‍ വാര്‍ഡ്തല ആരോഗ്യ സമിതികളുടെയും നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും ഉറവിട നശീകരണവും നടത്തും. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കാളികളാകും.

പൊതു സ്വകാര്യ സ്ഥാപനങ്ങളിലെ മേധാവികളും ജീവനക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പങ്കാളികളാകും. വാര്‍ഡ്തല ആരോഗ്യ സമിതികളുടെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേന, കുടുംബശ്രീ, ആശ, അംഗന്‍വാടി പ്രവര്‍ത്തകരും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും പങ്കാളികളാകും. കൊതുകു നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യ ഇടപെടലുകള്‍ക്കൊപ്പം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണം. ഇതോടൊപ്പം പൊതു ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കണം. ഇക്കാര്യത്തില്‍ വേണ്ട സാങ്കേതിക സഹായം ആരോഗ്യ വകുപ്പില്‍ നിന്നും ലഭിക്കും. കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. പി. ജി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങളും ക്യാമ്പയിനും വിശദീകരിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com