10
Saturday
April 2021

ശബരിമലയിൽ കൂടുതൽ വനഭൂമി നൽകാനാവില്ലെന്ന് കേന്ദ്രം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500 ഏക്കർ വനഭൂമി വിട്ടുനല്‍കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം കേന്ദ്രം തള്ളി. കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട ഭൂമിയായതിനാൽ സ്ഥലം വിട്ടുനൽകാനാകില്ലെന്നാണ് നിലപാട്.

നിലവിലുള്ള പല നിർമ്മാണങ്ങളും പൊളിക്കണമെന്ന നിർദ്ദേശവും ബോർഡിന് നൽകിയിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഉൾപ്പെടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ദേവസ്വം ബോർഡും വനം വകുപ്പും തമ്മിൽ തർക്കങ്ങൾ നിലവിലുണ്ട്. ഇതു പരിഹരിക്കുന്നതിന് സംയുക്ത സർവേ നടപടികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണു കൂടുതൽ വനഭൂമിയെന്ന ആവശ്യം ഉന്നയിച്ചതും നൽകാനാവില്ലെന്ന കേന്ദ്ര നിലപാട് ഉണ്ടായതും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com