27
Friday
November 2020

ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച കേന്ദ്രത്തിന്റെ ഏറ്റവും പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കും; കെജ്‌രിവാൾ

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ദില്ലി സർക്കാർ നടപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. സർക്കാർ, സ്വകാര്യ ഓഫീസുകൾ തിങ്കളാഴ്ച മുതൽ തുറക്കാൻ അനുവദിക്കും. എന്നാൽ വിമാന, മെട്രോ, ബസ് യാത്രകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് തുടരുമെന്നും കെജ്‌രിവാൾ പറഞ്ഞു. .

ഇ-കൊമേഴ്‌സ് പോർട്ടലുകൾ വഴി അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് രാജ്യ തലസ്ഥാനത്ത് തുടരുമെന്നും ഒരു ഓൺലൈൻ മാധ്യമ സമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു.

അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ദില്ലി സർക്കാർ ഓഫീസുകൾ പൂർണ്ണമായും പ്രവർത്തിക്കുമെന്നും സ്വകാര്യ ഓഫീസുകൾക്ക് 33 ശതമാനം വരെ പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com