24
Saturday
October 2020

ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കുന്നതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ചേർത്തല താലൂക്ക് ആസ്ഥാന ആശുപതിയിലെ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സി.റ്റി.സ്കാൻ യൂണിറ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ചേർത്തല താലൂക്ക് ആസ്പത്രിയിലെ ഓ പി ബ്ലോക്ക് നവീകരണത്തിനായി 1 കോടി 34 ലക്ഷം രൂപ അനുവദിക്കുന്നതായും മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണ്. ശിശു മരണ നിരക്കും മാതൃമരണ നിരക്കും കുറഞ്ഞ സംസ്ഥാനമാണ് കേരളം. എല്ലാ പഞ്ചായത്തുകളിലും പി എച്ച് സി കൾ ഉള്ള സംസ്ഥാനമാണ്. ഇനിയും ആരോഗ്യ രംഗത്തു സമൂലമായ മാറ്റം വരേണ്ടതുണ്ട്. ആരോഗ്യ സന്ദേശ യാത്ര ഫലം കണ്ടു. വാർഡ് തലത്തിൽ ഉൾപ്പടെ ആരോഗ്യ സേനകൾ ഉണ്ടാക്കണം. രോഗ പ്രതിരോധമാണ് ഉണ്ടാവേണ്ടത്. ജീവിത ശൈലി രോഗങ്ങൾ നിയന്ത്രണ വിധേയമാക്കണം. കുഷ്ഠവും,ക്ഷയവും പോലെയുള്ള തിരികെ വന്ന രോഗങ്ങളെ ചെറുക്കാൻ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കി വരുന്നു. അടുത്തതായി അനുവദിച്ച 500 കുടുംബരോഗ്യ കേന്ദ്രങ്ങളിൽ 40 എണ്ണം ആലപ്പുഴ ജില്ലയിൽ ആണെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഭക്ഷ്യമന്തി പി.തിലോത്തമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com