10
Saturday
April 2021

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു. പുലര്‍ച്ചെ 4.40ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമാനം. ആഗസ്ത് 19ന് അമേരിക്കയിലേക്ക് പോകാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രളയത്തിൻ്റെ പശ്ചാത്തലത്തില്‍ യാത്ര മാറ്റിവെക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. ഇ-ഫയല്‍ സംവിധാനത്തിലൂടെ ഫയലുകള്‍ മുഖ്യമന്ത്രി തന്നെ തീര്‍പ്പാക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ മന്ത്രിസഭായോഗങ്ങള്‍ ചേരുമ്പോള്‍ മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷത വഹിക്കും. യാത്ര തിരിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി ഗവര്‍ണറെ സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയിച്ചതായാണ് വിവരം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com