25
Wednesday
November 2020

പ്രളയ ദുരിതാശ്വാസ സഹായ സാമഗ്രികളുടെ കളക്ഷൻ സെന്റർ തുറന്നു

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: മാർത്തോമാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രളയ ദുരിതാശ്വാസ സഹായ സാമഗ്രികളുടെ കളക്ഷൻ സെന്ററുകൾ തുറന്നു.

പത്തനംതിട്ടയിലെ കളക്ഷൻ സെന്റർ യുവജന സഖ്യം അംഗങ്ങളുടെ നേതൃത്വത്തിൽ പത്തനംതിട്ട മാർത്തോമാ ഇടവകയുടെ മുകളിലുള്ള ഹാളിൽ പ്രവർത്തനം നടത്തിവരുന്നു. വിവിധ ഇടവകളുടെയും, നാട്ടുകാരുടെയും, സന്നദ്ധരായ വ്യക്തികളുടെയും സഹായത്തോടെയും ഇവിടെ ക്യാമ്പിലുള്ള പ്രിയപ്പെട്ടവർക്ക് ആവശ്യമായ സാധനങ്ങൾ സംഭരിക്കുകയും വിവിധ ഇടങ്ങളിൽ ആവശ്യാനുസരണം കിറ്റുകളാക്കി വിതരണം ചെയ്യുകയും ചെയ്യുന്നു. ഇനിയും ധാരാളം ഇടങ്ങളിൽ സഹായം എത്തിക്കേണ്ടതായുണ്ട്. അരി, പഞ്ചസാര, വെളിച്ചെണ്ണ, ആട്ട, പയർ, ഉപ്പ്, വിവിധയിനം കറി പൊടികൾ, സോപ്പ്, പേസ്റ്റ്, ടൂത്ത് ബ്രഷ്, കുടിവെള്ളം, സ്നാക്ക്സ് ഐറ്റംസ്, സാനിറ്ററി പാഡ്സ്, ലോഷനുകൾ, പുതിയ ഇന്നർ വെയേഴ്സ് തുടങ്ങിയവ സ്പോൺസർ ചെയ്യാൻ താൽപ്പര്യം ഉള്ളവർ ഈ കളക്ഷൻ സെന്ററിൽ എത്തിക്കണം. ഏതെങ്കിലും സ്ഥലങ്ങളിൽ വന്നു കളക്റ്റ് ചെയ്യണമെങ്കിൽ താഴെപറയുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യാവുന്നതാണ്

സോനു : 90482 62389, 79028 47964
ജെഫിൻ :  95395 79492‬
റവ: അനിൽ റ്റി തോമസ് : ‭94473 75335‬
റവ: റോഷൻ വി മാത്യുസ് : 94475 66604

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com