27
Tuesday
October 2020

ഒളകര കോളനിക്കാരുടെ പരാതി കേള്‍ക്കാന്‍ കളക്ടര്‍ നേരിട്ടെത്തി

Google+ Pinterest LinkedIn Tumblr +

തൃശൂര്‍: ജില്ലാ കളക്ടര്‍ അനുപമ ഒളകര ആദിവാസി കോളനിയിലെ ജനങ്ങളുടെ പരാതി കേള്‍ക്കന്‍ എത്തിയത് ആദിവാസികള്‍ക്ക് ആത്മവിശ്വാസം നല്‍കി. നിരന്തരമായി കാട്ടാന അടക്കമുളള വന്യജിവികളുടെ ആക്രമണം നേരിടുന്ന കോളനി നിവാസികളുടെ പരാതികള്‍ അന്വേഷിക്കുവാനാണ് ജില്ലാ കളകടറും വനവങ്കുപ്പ്, റവന്യൂ വകുപ്പ് എന്നിവര്‍ അടങ്ങുന്ന സംഘം കോളനിയില്‍ എത്തിയത്. വിവിധ ഇടങ്ങളില്‍ കഴിയുന്ന 40 ആദിവാസി കുടംബങ്ങളില്‍ നേരിട്ട് എത്തിയാണ് കളകടറുടെ നേത്യത്വത്തിലുള്ള സംഘം വിവരങ്ങള്‍ ശേഖരിച്ചത്.

തൊഴിലില്ലായ്മ, വന്യമ്യഗങ്ങളുടെ ആക്രമണങ്ങള്‍, കുട്ടികളുടെ പഠനകാര്യങ്ങളും വിദ്യാര്‍ത്ഥിയക്ക് ടി സി ലഭിക്കാത്ത കാര്യവും, സ്വന്തമായി ഭൂമി ഇല്ലാത്തതും പട്ടായത്തിന്റെ കാര്യവും കോളനിനിവാസികള്‍ കളക്ടര്‍ മുമ്പാകെ അവതരിപ്പിച്ചു. ഭൂമിയുടെ കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തമെന്ന് കളക്ടര്‍ അറിയിച്ചു. കോളനിയക്ക്് ആവശ്യമായ അടിസഥാന സൗകര്യങ്ങള്‍ക്കായി ബന്ധപെട്ടുവരുമായി ചര്‍ച്ചനടത്തുവാനും തൊഴിലറുപ്പ് പദ്ധതി പ്രകരം നാട്ടിലെ പണികള്‍ വേണ്ടെന്നും കാട്ടിലെ അരുവികള്‍, തോടുകള്‍, റോഡുകള്‍, കുളം, ചെക്ക് ഡാം, കാട് സംരക്ഷിക്കല്‍ അടക്കമുള്ള തൊഴിലുകള്‍ മതിയെന്നുളള കോളനിനിവാസികളുടെ ആവശ്യം ബന്ധപെട്ടുവരെ അറിയിക്കുമെന്നും കളകടര്‍ അറിയിച്ചു. തീരുമാനങ്ങള്‍ എത്രയും വേഗം അറിയിക്കാമെന്നും കളകടര്‍ അറിയിച്ചു.

കോളനി നിവാസികളെ പ്രതിനിധികരിച്ച് മൂപ്പന്‍ പി. സി. തങ്കപ്പന്‍, മാധവി, രശമി, രതീഷ് പി. ആര്‍., ബിനു എം. ആര്‍., സാവിത്രി തുടങ്ങിയവരും ജില്ലാ കളകടര്‍ അനുപമ, അസിസ്റ്റന്റ് കളകടര്‍ പ്രേംകൃഷണ, ഫേറസറ്റ് റേഞ്ച് ഓഫിസര്‍ സണ്ണി, താഹിസില്‍ദാര്‍ എല്‍ദോസ്, ഡെപ്യൂട്ടി കളകടര്‍ ഗീരിഷ് ലീജു ആന്റണി, പട്ടികവര്‍ഗ്ഗ ജില്ല ഓഫിസര്‍ എന്നിവരും പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com