ആലപ്പുഴ: പ്രളയത്തിന്റെ ഭാഗമായി നടന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളി അര്‍ത്തുങ്കല്‍ കുരിശുങ്കല്‍ കെ.ഐ.സ്റ്റാലിനെ ജില്ലാ കളക്ടര്‍ എസ്.സുഹാസ് സന്ദര്‍ശിച്ചു. ആലങ്ങാട് പഞ്ചായത്തില്‍ കൊച്ചാല്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ വള്ളം ഒഴുക്കില്‍പ്പെടുകയും ഇടതുകാല് പോസ്റ്റിലിടിച്ച് പരുക്കുപറ്റുകയായിരുന്നു. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ ഏറെ നാളത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുന്ന മുറയ്ക്ക് പരമാവധി ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ചേര്‍ത്തല തഹസില്‍ദാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി.
രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളിയെ കളക്ടര്‍ സന്ദര്‍ശിച്ചു
Share.