പത്തനംതിട്ട: ആന്റോ ആന്റണി എം.പിയുടെ സെക്രട്ടറി പി. സനിൽ കുമാറിനെ പത്തനംതിട്ട സി.ഐ മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ സനില്‍കുമാറിനെ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പൊലീസ് നടപടിയില്‍ കലാശിച്ചത്.
വിദ്യാര്‍ഥികള്‍ എം.പിയുടെ ഓഫീസിലേക്ക് കയറിയെന്നു പറഞ്ഞെത്തിയ പൊലീസ് ഓഫിസിലുണ്ടായിരുന്ന സനിലിനെ വളഞ്ഞിട്ടു മര്‍ദിക്കുക ആയിരുന്നെന്ന് ആന്റോ ആന്റണി പറഞ്ഞു. പത്തനംതിട്ട സി.ഐ സി.സുനില്‍കുമാറാണ് മര്‍ദിച്ചതെന്നും എം.പി അറിയിച്ചു. റോഡില്‍ നിന്നവരെയും പെണ്‍കുട്ടികളെയും പൊലീസ് മര്‍ദിച്ചെന്നും പരാതിയുണ്ട്.