പത്തനംതിട്ട: ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ തകർക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ജില്ലാ ആസ്ഥാനത്ത് കരിദിനാചരണം നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ: എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കെ. ജാസ്സിംകുട്ടി, സുനിൽ എസ്. ലാൽ, വൽസൻ റ്റി. കോശി, ഷാനവാസ് പെരിങ്ങമല , വെട്ടൂർ ജ്യോതി പ്രസാദ്, പി.കെ ഇക്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.