21
Wednesday
October 2020

ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ബാലഭാസ്‌ക്കറിന്റെ പിതാവ് സി കെ ഉണ്ണി നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്. ഒരു ഐ പി എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ പരാതിയില്‍ ആവശ്യപ്പെട്ടത്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ല എന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന്റെ നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹയില്ലെന്ന പൊലീസിന്റെ കണ്ടെത്തല്‍ ശരിയല്ലെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ ആരോപിച്ചു. പൊലീസ് സംഘം കുടുംബത്തിന്റെ മൊഴിയെടുത്തില്ലെന്ന് ബാലഭാസ്കറിന്റെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരാതിയില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണു പൊലീസിന്റെ നിഗമനം. ആറ്റിങ്ങൽ ഡിവൈഎസ്പിയാണ് ഇതുവരെ കേസ് അന്വേഷിച്ചത്.

മകന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ രണ്ട് കേസുകളില്‍ പ്രതിയാണെന്നും മകന്റെ മരണം കരുതി കൂട്ടി നടത്തിയ അപകടത്തില്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ അറിയാമെന്നുമാണ് സി കെ ഉണ്ണിയുടെ ആരോപണം. കൂടുതല്‍ അന്വേഷണത്തിനായാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചിനെ നിയോഗിച്ചിരിക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com